പൂവാർ:ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ വിക്ടേഴ്സ് ചാനൽ വഴിയുള്ള ഒാൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് എസ്.എൻ.ഡി.പി യോഗം അരുമാനൂർ ശാഖാമന്ദിരത്തിൽ സൗകര്യമൊരുക്കി.മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും ഒരേ സമയം ഇരുപതിലേറെ കുട്ടികൾക്ക് പങ്കെടുക്കാം.അരുമാനൂർ ശാഖാമന്ദിരത്തിൽ ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ ഒാൺലൈൻ ക്ലാസിന്റെ ഉദ്ഘാടനം കോവളം യൂണിയൻ സെക്രട്ടറി തോട്ടം വി.കാർത്തികേയൻ നിർവഹിച്ചു.ശാഖാ പ്രസിഡന്റ് അശോകൻ കൊടിയിൽ അദ്ധ്യക്ഷത വഹിച്ചു.അരുമാനൂർ നയിനാർ ദേവക്ഷേത്രയോഗം പ്രസിഡന്റ് ഡി.ശ്രീകുമാർ,കെ.ബാഹുലേയൻ,ശാഖാ ഭാരവാഹികളായ കെ..ചന്ദ്രശേഖരൻ,ദിപു അരുമാനൂർ തുടങ്ങിയവർ സംബന്ധിച്ചു.