as
asu


ധനുഷും മഞ്ജുവും പ്രധാന വേഷത്തിൽ എത്തിയ അസുരൻ തമിഴിലെ കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. കഴിഞ്ഞ ദിവസം ചിത്രം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് വ്യാജ വർത്തയാണെന്ന് ചിത്രത്തിന്റെ നിർമാതാവ് വ്യക്തമാക്കി.ചിത്രത്തിന്റെ അവകാശത്തിനായി ചൈന കമ്ബനി സമീപിച്ചിട്ടില്ല. അടിസ്ഥാനരഹിതമായ വാർത്തയാണിത് എന്നും നിർമ്മാതാവ് കലൈപുലി എസ്. തനു വ്യക്തമാക്കുന്നത്. തമിഴ് നോവലിസ്റ്റ് പൂമണിയുടെ വെക്കൈ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയിരുന്നു സിനിമ എത്തിയത്.