റലീഗ്: കൊവിഡിനെ തടുക്കാന വേണ്ടിയുള്ള അവശ്യവസ്തുവാണ് മാസ്ക്. എന്നാൽ, മാസ്ക് ശരിയായ രീതിയിൽ ധരിച്ചില്ലെങ്കിൽ പ്രയോജനം ചെയ്യില്ലെന്ന് നോർത്ത് കരോലിന സർവകലാശാലയുടെ പഠനം. കൊറോണ വൈറസ് നാസാദ്വാരങ്ങളിലൂടെ ശരീരത്തിൽ കയറിപ്പറ്റാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ലോവർ റെസ്പിറേറ്ററി ട്രാക്ടിൽ പെട്ടെന്ന് തന്നെ വൈറസ് പിടിമുറുക്കും. വൈറസ് ശ്വാസകോശത്തിലേയ്ക്ക് എത്തിപ്പെട്ടാൽ ന്യൂമോണിയ വരെയുണ്ടാകാം. വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നതിനു മുൻപായി മൂക്കിലാണ് ആദ്യം പിടിമുറുക്കുന്നത് എന്നതിനാൽ നാസാദ്വാരങ്ങളെ സംരക്ഷിക്കുന്ന മാസ്കുകളുടെ വ്യാപകമായ ഉപയോഗം ഗുണം ചെയ്യും. - പഠനത്തിൽ പറയുന്നു. ഇതിനു പുറമെ മൂക്കിലെ വൈറസ് ബാധയെ ചെറുക്കുന്ന ആന്റിവൈറൽ നേസൽ സ്പ്രോകൾ, മൂക്കിലൂടെ നൽകുന്ന മരുന്നുകൾ എന്നിവയും കൊവിഡ് ചികിത്സയിൽ ഗുണം ചെയ്തേക്കുമെന്നും പഠനത്തിൽ പറയുന്നു.