dubai-police
DUBAI POLICE

ദുബായ് : കൊവിഡിനെതിരെ ദുബായ് പൊലീസ് തുടങ്ങിയ 'സ്റ്റേ സേഫ് ഗെയിം" വൻ വിജയം. കൊവിഡിനെ നേരിടാനുള്ള സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്ന ഓൺലൈൻ ഗെയിമുകളായിരുന്നു സ്റ്റേ സേഫിലൂടെ ലക്ഷ്യമിട്ടിരുന്നതെന്ന് ദുബായ് പൊലീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് നാസർ അൽ റസൂക്കി പറഞ്ഞു.

വിവിധ രാജ്യങ്ങളിൽനിന്നുള്ള 48,153 പേരെയാണ് പദ്ധതി ആകർഷിച്ചത്. പദ്ധതി തുടങ്ങി 15 ദിവസത്തിനുള്ളിൽ ലക്ഷക്കണക്കിന് പേരാണ് സാമൂഹികമാദ്ധ്യമങ്ങളിലൂടെ ഗെയിമിൽ പങ്കാളിയായത്. പൊതുജനങ്ങൾക്കായി രൂപകല്പന ചെയ്ത ഗെയിം അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ഭാഷകളിൽ ലഭ്യമാണ്. ഓൺലൈൻ ഗെയിമിലേക്ക് പ്രവേശിക്കാം.