തൃശൂർ: എ.ടി.എം/ഡെബിറ്ര് കാർഡുമായി ബന്ധിപ്പിച്ച് ഏത് സമയത്തും പണം പിൻവലിക്കാവുന്ന സ്വർണപ്പണയ ഓവർഡ്രാഫ്‌റ്ര് അക്കൗണ്ട് പദ്ധതിക്ക് ധനലക്ഷ്‌മി ബാങ്ക് തുടക്കമിട്ടു. ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് ലോക്ക്ഡൗണിൽ വൻ സ്വീകാര്യത ലഭിച്ച പശ്‌ചാത്തലത്തിലാണ് പുത്തൻ പദ്ധതിയുടെ അവതരണം. മൊബൈൽഫോൺ, എ.ടി.എം., ഭീം ആപ്പ്, ഇന്റർനെറ്ര് ബാങ്കിംഗ് എന്നിവയിലൂടെയുള്ള പണം അയ്ക്കലും ലോക്ക്ഡൗണിൽ വൻതോതിൽ ഉയർന്നിരുന്നു.
മൊബൈൽ ബാങ്കിംഗ് വഴി റിക്കറിംഗ് നിക്ഷേപങ്ങൾ (ആർ.ഡി) ആരംഭിക്കാവുന്ന പദ്ധതിയും അടുത്തിടെ ബാങ്ക് നടപ്പാക്കി. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, സമ്പാദ്യശീലം വളർത്തുകയെന്ന ആശയത്തിന്റെ പ്രചരണാർത്ഥമായിരുന്നു പദ്ധതി.