മേടം: വ്യാപാരമേഖല പുനരാരംഭിക്കും. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. പരിശീലനം നേടും.
ഇടവം: പ്രലോഭനങ്ങൾ ഒഴിവാക്കും. പദ്ധതികൾക്ക് അനുകൂല പ്രതികരണം. ആത്മസംതൃപ്തിയുണ്ടാകും.
മിഥുനം: ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരമാകും. സ്വസ്ഥതയും സമാധാനവും. ചികിത്സ ഫലിക്കും.
കർക്കടകം: വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. കാര്യങ്ങൾ നിഷ്‌പ്രയാസം നടത്തും. അവധി ലഭിക്കും.
ചിങ്ങം: ഉദ്യമം പൂർത്തീകരിക്കും. കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരും. തൊഴിൽ മേഖലകൾ പുനരാരംഭിക്കും.
കന്നി: എതിർപ്പുകളെ അതിജീവിക്കും. വിജയം കൈവരിക്കും. സമാധാന അന്തരീക്ഷം.
തുലാം: സൽക്കർമ്മങ്ങൾക്ക് സഹകരിക്കും. സഹപാഠികളെ കണ്ടുമുട്ടും. സേവന സാമർത്ഥ്യമുണ്ടാകും.
വൃശ്ചികം: സൽകീർത്തി നേടും. ചർച്ചകൾ വിജയിക്കും. തൃപ്തി അനുഭവപ്പെടും.
ധനു: പൊതുപ്രവർത്തനത്തിൽ സജീവം. ആദർശങ്ങൾ നടപ്പാക്കും. സമന്വയ സമീപനം.
മകരം: സ്വാതന്ത്ര്യം അനുഭവിക്കും. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. സാഹചര്യങ്ങളെ തരണം ചെയ്യും.
കുംഭം: ബന്ധങ്ങൾ നിലനിറുത്തും. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. ആരോഗ്യം തൃപ്തികരം.
മീനം: ഒട്ടേറെ കാര്യങ്ങൾ ചെയ്തുതീർക്കും. സംഘടിത ശ്രമങ്ങൾ വിജയിക്കും. ആത്മാർത്ഥമായി പ്രവർത്തിക്കും.