തിരുവനന്തപുരം: കേരള സർവകലാശാല ജൂൺ 8 ന് നട​ത്താനി​രുന്ന ആറാം സെമ​സ്റ്റർ സി.​ബി.​സി.​എ​സ്.​എസ് ബി.എ ഹിസ്റ്റ​റി, ഇക്ക​ണോ​മി​ക്സ്, സോഷ്യോ​ള​ജി, ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്റ​റേ​ച്ചർ, മല​യാളം ലാംഗ്വേജ് കൾച്ചർ ആൻഡ് ലിറ്റ​റേ​ച്ചർ, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്റ​റേ​ച്ചർ, കരി​യർ റലേ​റ്റഡ് ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂ​ണി​ക്കേ​റ്റീവ് ഇംഗ്ലീഷ് പരീ​ക്ഷ​കൾ ജൂൺ 15 ന് നട​ത്തും. പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങൾക്കോ സമ​യ​ക്ര​മ​ത്തിനോ മാറ്റ​മി​ല്ല.