ന്യൂഡൽഹി: പ്രമുഖ റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഇന്ത്യയുടെ 'ബി.ബി.ബി നേഗറ്റീവ്" റേറ്റിംഗ് നിലനിറുത്തി. കേന്ദ്രസർക്കാരുകളുടെ ധനസ്ഥിതി വിലയിരുത്തി നൽകുന്ന റേറ്റിംഗാണിത്. വായ്‌പാബാദ്ധ്യത വീട്ടാൻ കേന്ദ്രസർക്കാരിന്റെ സമ്പദ്‌സ്ഥിതി ദീർഘകാലത്തേക്ക് 'സ്ഥിരത" പുലർത്തുന്നതാണെന്നും എസ് ആൻഡ് പി വ്യക്തമാക്കി. നടപ്പുവർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച 5 ശതമാനം വരെ ഇടിഞ്ഞേക്കാം. എന്നാൽ, 2021-22ൽ പോസിറ്റീവ് 8.5 ശതമാനത്തിലേക്ക് ഇന്ത്യ വളരുമെന്നും എസ് ആൻഡ് പി വിലയിരുത്തുന്നു.