colampus

വാഷിംഗ്ടൺ: അമേരിക്കയിലെ റിച്ച്മോണ്ടിലുള്ള ക്രിസ്റ്റഫർ കൊളംബസിന്റെ പ്രതിമ ജോർജ് ഫ്ലോയിഡിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നവർ തീ കൊളുത്തി തടാകത്തിലേക്ക് വലിച്ചെറിഞ്ഞു. പ്രതിമ എടുത്തുമാറ്റണന്ന ആവശ്യപ്പെട്ട് ജനക്കൂട്ടം നഗരത്തിലെ ബൈർഡ് പാർക്കിൽ തടിച്ച് കൂടി. കൊളംബസ് വംശഹത്യയെ പ്രതിനിദാനം ചെയ്യുന്നെന്നും പ്രതിമ പൊളിച്ച് നീക്കണമെന്നുമായിരുന്നു ആവശ്യം. രണ്ട് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ ജനക്കൂട്ടം പ്രതിമ നശിപ്പിക്കുകയായിരുന്നു. 1927 ലാണ് കൊളംബസിന്റെ പ്രതിമ റിച്ച്മോണ്ടിൽ സ്ഥാപിക്കുന്നത്.