nirav-modi

ന്യൂഡൽഹി : വിവാദ വ്യവസായികളായ നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും 1350 കോടി വിലവരുന്ന വജ്രാഭരണങ്ങൾ ഇന്ത്യയിലേക്ക്. പി.എൻ.ബി തട്ടിപ്പുകേസിൽ അന്വേഷണം നേരിടുന്ന നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും ഉടമസ്ഥതയിലുള്ള 2300 കിലോഗ്രാം വരുന്ന വജ്രങ്ങൾ,​ രത്നങ്ങൾ,​ രത്നാഭരണങ്ങൾ​ എന്നിവയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ത്യയിലെത്തിച്ചത്..


ഇരുവരുടെയും സ്ഥാപനങ്ങളിലേക്ക് എത്തിക്കാനായി ഹോങ്കോംഗിലെ ഒരു കമ്പനിയുടെ ഗോഡൗണിൽ സൂക്ഷിച്ചിരുന്നവയാണ് ഇവ.. ഇവിടെ നിന്ന് ദുബായിൽ എത്തിക്കാനായിരുന്നു പദ്ധതി. 108 പാക്കേജുകളിൽപെട്ടവയാണ് ഈ ആഭരണങ്ങൾ. ഈ ആഭരണങ്ങളുമായി ഹോങ്കോംഗിൽ നിന്ന് ദുബായിലേക്ക് കടക്കാൻ ഇരുവരും പദ്ധതിയിട്ടിരുന്നു 108 പാക്കേജുകളിൽ 32 എണ്ണം നീരവ് മോദിയുടേതും 76 എണ്ണം മെഹുൽ ചോക്സിയുടേതുമാണ്. പി.എൻ.ബി വായ്പാതട്ടിപ്പ് കേസിൽ കഴിഞ്ഞ വർഷം ലണ്ടനിൽ അറസ്റ്റിലായ മോദി അവിടെ ജയിലിലാണ്. മെഹുൽ ചോക്‌സി നിലവിൽ ആന്റിഗ്വയിലാണുള്ളതെന്നാണ് റിപ്പോർട്ട്.