കൊവിഡിനെയും ലോക്ക്ഡൗണിനെയും തുടർന്ന് വീട്ടിലിരിക്കുമ്പോൾ ബോറടി മാറ്റാനായി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി അനുശ്രീ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ചിത്രങ്ങളിൽ പുത്തൻ സ്റ്റൈലിലുള്ള അനുശ്രീയെ ആണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്.. ഗ്രാമീണഭംഗിയുടെ പശ്ചാത്തലത്തിലുള്ള അനുശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്.
കേരളതനിമയുള്ള വസ്ത്രത്തിൽ കുളത്തിൽ വെച്ചു നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളിൽ അതീവസുന്ദരിയായാണ് താരം നിറഞ്ഞുനിൽക്കുന്നത് . “പൊയ്കയിൽ കുളിർപൊയ്കയിൽ പൊൻവെയിൽ നീരാടുംനേരം പൂക്കണ്ണുമായി നിൽക്കുന്നുവോ തീരത്തെ മന്ദാരം,” എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിതിൻ നാരായണൻ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.