ന്യൂഡൽഹി : കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ട്വന്റി-20 ലോകകപ്പ് നടത്തിപ്പിനെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്തമാസമറിയാം. ഇന്നലെ വീഡിയോ കോൺഫറൻസ് വഴി ചേർന്ന ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ബോർഡ് യോഗത്തിലാണ് ലോകകപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ ഒരു മാസം കൂടികാത്തിരിക്കാമെന്ന ധാരണയിലെത്തിയത്. അടുത്ത ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ആസ്ട്രേലിയയിൽ വച്ച് ട്വന്റി-20 ലോകകപ്പ് നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.