rajasthan

ജയ്പൂർ: രാജ്യസഭാ തിര‌ഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഗുജറാത്തിന് പിന്നാലെ രാജസ്ഥാനിലും ബി.ജെ.പി അട്ടിമറി നീക്കം നടത്തുന്നതായി കോൺഗ്രസ് ആരോപിച്ചു. സ്വതന്ത്ര എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാൻ ബി.ജെ.പി ശ്രമം നടത്തുന്നതായി എ.ഐ.സി.സി സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. ഇതിന് പിന്നാലെ തങ്ങളുടെ എം.എൽ.എമാരെ കോൺഗ്രസ് റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. നാളെ എം.എൽ.എമാരുടെ അടിയന്തര യോഗവും കോൺഗ്രസ് വിളിച്ചിട്ടുണ്ട്.

ജൂൺ 19നാണ് രാജസ്ഥാനിൽ രാജ്യസഭാ തിര‌‌ഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഗുജറാത്തിൽ മൂന്നു കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കാലുമാറിയിരുന്നു.