തിരുവനന്തപുരം: യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്സുമാർക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് ഓൺലൈൻ ഐ.ഇ.എൽ.ടി.എസ് പരിശീലനം ആരംഭിക്കുന്നു. അഡ്മിഷൻ നേടുന്നതിന് വിശദമായ ബയോഡാറ്റ training@odepc.in മെയിലിലേക്ക് അയയ്ക്കണം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൗജന്യ നിയമനം നൽകും. ഫോൺ: 0471-2329440/41/42/43.
കേപ്പിൽ സൗജന്യ ഓൺലൈൻ എൻട്രൻസ് പരിശീലനം
തിരുവനന്തപുരം: കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കോ ഓപറേറ്റീവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എഡ്യുക്കേഷന്റെ കീഴിലുളള എൻജിനിയറിംഗ് കോളേജുകളിൽ സൗജന്യ ഓൺലൈൻ ക്ലാസുകൾ 15 മുതൽ ആരംഭിക്കും. കോച്ചിംഗ് ക്ലാസുകൾ അവസാനിക്കുന്ന മുറയ്ക്ക് ജൂലായ് ആദ്യവാരം "കീം" മാതൃകയിൽ ഓൺലൈൻ പരീക്ഷ നടത്തും. വിശദവിവരങ്ങൾക്ക് 9495309519, 9447290841
യു.എ.ഇയിൽ നഴ്സ് നിയമനം
ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് നഴ്സുമാരെ (പുരുഷൻ) തിരഞ്ഞെടുക്കുന്നു. മൂന്ന് വർഷം എമർജൻസി വിഭാഗത്തിൽ പ്രവൃത്തിപരിചയമുള്ളവർ ബയോഡാറ്റ gcc@odepc.in മെയിലിലേക്ക് 17നകം രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in . ഫോൺ: 0471-2329440/41/42/43.
ഗസ്റ്റ് അദ്ധ്യാപക നിയമനം
മഞ്ചേശ്വരം ജി.പി.എം.ഗവൺമെന്റ് കോളേജിൽ അടുത്ത അദ്ധ്യയന വർഷത്തിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് വിഷയത്തിലേക്ക്് 19 ന് രാവിലെ 10.30 നും മാത്തമാറ്റിക്സ് വിഷയത്തിലേക്ക് 11.30 നും ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടു കൂടി ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് പാസായവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കുളളവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ (കോഴിക്കോട്) പേര് രജിസ്റ്റർ ചെയ്തവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.