covidd

കണ്ണൂർ: കേരളത്തിൽ വീണ്ടും കൊവിഡ് മരണം. കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദാണ് (70) മരിച്ചത്. ഇതോടു കൂടി സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഉൾപ്പെടെ മുഹമ്മദ് ചികിത്സയിലായിരുന്നു. മുഹമ്മദടക്കം കണ്ണൂരിൽ ബുധനാഴ്ച രോഗം സ്ഥിരീകരിച്ച നാല് പേർ മസ്‌കത്തിൽ നിന്നാണെത്തിയത്.