കേരള സർവകലാശാല
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം/എം.എസ്.ഡബ്ലൂ/എം.എച്ച്.ആർ.എം/എം.എം.സി.ജെ (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എഡ് (2018 സ്കീം - റഗുലർ, 2015 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ.ഫോൺ: 9400110903.
രണ്ടാം സെമസ്റ്റർ എം.എഡ് (2018 സ്കീം - റഗുലർ ആൻഡ് സപ്ലിമെന്ററി, 2015 സ്കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ.ഫോൺ: 9400110903.
പരീക്ഷാഫീസ്
രണ്ടാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 15 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (2013 അഡ്മിഷൻ മുതൽ - മേഴ്സിചാൻസ് 2010 & 2011 അഡ്മിഷനുകൾ, സപ്ലിമെന്ററി 2012 അഡ്മിഷൻ) പരീക്ഷാഫലംവെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
പരീക്ഷ
പ്രൈവറ്റ് രജിസ്ട്രേഷൻ (2017 പ്രവേശനം) നാലാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ പരീക്ഷ ജൂലായ് ഏഴിന് ആരംഭിക്കും.
എം.എ വൈവ
നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി (സി.യു.സി.എസ്.എസ്) ഡെസർട്ടേഷൻ മൂല്യനിർണയവും വൈവയും 16 മുതൽ 29 വരെ നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
ബി.ബി.എ പ്രോജക്ട്
ആറാം സെമസ്റ്റർ ബി.ബി.എയ്ക്ക് മടപ്പള്ളി ഗവ. കോളേജിൽ രജിസ്റ്റർ ചെയ്തവർ 13, 20 തീയതികളിൽ പ്രോജക്ട് സമർപ്പിക്കണം. എന്റോൾമെന്റ് നമ്പർ ക്രമത്തിൽ വൈവയ്ക്ക് ഹാജരാകേണ്ട സ്ഥലവും സമയവും വെബ്സൈറ്റിൽ. വിദ്യാർത്ഥികൾ വെബ്സൈറ്റ് പരിശോധിച്ച് മാത്രം ബന്ധപ്പെട്ട കേന്ദ്രത്തിൽ ഹാജരാകുക. മറ്റുള്ള സപ്ലിമെന്ററി, സ്ട്രീം ചേഞ്ച്, റീ അഡ്മിഷൻ വിദ്യാർത്ഥികൾ 20ന് ഉച്ചയ്ക്ക് ഒരു മണിക്ക് മടപ്പള്ളി ഗവ. കോളേജിൽ പ്രോജക്ട് സമർപ്പിച്ച് വൈവയ്ക്ക് ഹാജരാകണം.