ജയ്പൂർ: രാജ്യസഭാ ഇലക്ഷൻ മുൻ നിറുത്തി സർക്കാരിനെ മറിച്ചിടാൻ ബി.ജെ.പി ശ്രമിക്കുന്നെന്ന ആരോപണം ഉന്നയിച്ച് രാജസ്ഥാനിൽ കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി. ഇന്നലെ രാത്രി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും റിസോർട്ടിലെത്തി എം.എൽ.എമാരുമായി ചർച്ച നടത്തി.സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രന്മാരും റിസോർട്ടിലുണ്ട്.