ജയ്പൂർ: രാജസ്ഥാന്‍ സര്‍ക്കാരിനെ ബി.ജെ.പി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. എല്ലാ എം.എല്‍.എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് പാര്‍ട്ടി. ഡല്‍ഹി- ജയ്പുര്‍ ഹൈവേയ്ക്ക് സമീപത്തുള്ള ശിവ വിലാസ് എന്ന റിസോര്‍ട്ടിലാണ് എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്നത്.
റിസോര്‍ട്ടിലേക്ക് മാറ്റിയ രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുമായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പണം ഉപയോഗിച്ച് രാജസ്ഥാനിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനെതിരെ അഴിമതി വിരുദ്ധ ബ്യൂറോയുടെ അന്വേഷണം ആവശ്യപ്പെട്ടു. ജൂൺ 19നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ മൂന്ന് സീറ്റുകൾ തിരഞ്ഞെടുപ്പിന് തയ്യാറാണ്. മുതിർന്ന കോൺഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജേവാല, കെ സി വേണുഗോപാൽ എന്നിവർ ഇവിടെ മത്സരിക്കുന്നുണ്ട്. ഗുജറാത്തിൽ നിന്നുള്ള മറ്റ് എം.എൽ.എമാരുടെ സംഘവും മത്സരത്തിൽ ഉണ്ടാവും.