kaumudy-news-headlines

1. രാജ്യം വിവിധതരം പ്രതിസന്ധികളെ നേരിടുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രളയം, കൊവിഡ്, ചുഴലിക്കാറ്റ്, വെട്ടുകിളി ശല്യം എന്നിങ്ങനെ രാജ്യം നേരിടുന്നത് വിവിധ പ്രതിസന്ധികള്‍ ആണ്. ഇച്ഛാശക്തി കൊണ്ട് പ്രതിസന്ധികളെ മറിക്കടക്കാം. ഒറ്റകെട്ടായാണ് രാജ്യം പ്രതിസന്ധികളെ നേരിടുന്നത് എന്നും പ്രധാനമന്ത്രി. പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ. രാജ്യ പുരോഗതിയില്‍ വ്യവസായികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. രാജ്യം വിവിധതരം പ്രതിസന്ധികളെ നേരിടുന്നു. വെല്ലുവിളികളെ നേരിടുന്നവര്‍ ആകും വരും കാലങ്ങളെ നിര്‍ണയിക്കുക. കൊവിഡിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒട്ടും പിന്നിലല്ല. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം വലിയ ശക്തിയാണ്. രാജ്യത്തിന് സ്വയം പ്രര്യാപ്തത നേടാനുള്ള വലിയ അവസരം ആണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.


2. കൊല്ലം നല്ലിലയില്‍ കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി. നിര്‍മലമാതാ കാഷ്യൂ ഫാക്ടറി ഉടമ സൈമണ്‍ മത്തായി ആണ് ആത്മഹത്യ ചെയ്തത്. വ്യവസായം നഷ്ടത്തില്‍ ആയതോടെ ഫാക്ടറി പൂട്ടിയിരുന്നു. ജപ്തി ഭീഷണി ഉള്ളതിനാല്‍ സൈമണ്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വര്‍ഷങ്ങളായി കശുവണ്ടി ഫാക്ടറി നടത്തി വരിക ആയിരുന്നു സൈമണ്‍. ഇന്നലെ വൈകിട്ട് ഫാക്ടറിയുടെ പാക്കിംഗ് സെന്ററിലാണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ ആയില്ല. 2015ല്‍ ഇദ്ദേഹത്തിന്റെ ഫാക്ടറി സാമ്പത്തിക നഷ്ടം മൂലം പൂട്ടിയിരുന്നു. അതിന് ശേഷം വലിയ സാമ്പത്തിക ബാധ്യത സൈമണിന് ഉണ്ടായിരുന്നു. നാല് കോടി രൂപയുടെ കടം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
3. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ രണ്ടു പേര്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന് അതൃപ്തി. വൈദികന്റെ മരണത്തില്‍ സ്രവ പരിശോധന വൈകിയതും കൊവിഡ് ലക്ഷണമുള്ള പ്രവാസിയെ വീട്ടിലേക്ക് അയച്ചതിലും ആരോഗ്യ മന്ത്രി അതൃപ്തി അറിയിച്ചു. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് മന്ത്രി കെ.കെ ശൈലജ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ ആറു മണിക്കൂറിന്റെ ഇടവേളയില്‍ ആണ് രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ച ആണ് എന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
4. അതേസമയം, സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള പാലക്കാട് ജില്ലയില്‍ ആരോഗ്യ വിഭാഗത്തിന് ഉണ്ടായത് വന്‍ വീഴ്ചകള്‍. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെ വീണ്ടും ജോലിക്ക് നിയോഗിച്ചത് രോഗം പകരാന്‍ കാരണം ആക്കി എന്ന് ആരോപണം. കഴിഞ്ഞ മാസം ചെന്നൈയില്‍ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധന കൂടാതെ സംസ്‌കരിച്ചതിന് പിന്നാലെ ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചത് മറ്റൊരു വീഴ്ച ആയി. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന തമിഴ്നാട് കാരനെ കുറിച്ചും വിവരമില്ല. ജില്ലാ ആശുപത്രിയില്‍ മാത്രം 14 പേര്‍ക്ക് രോഗം ബാധിച്ച സാഹചര്യത്തില്‍ ആണ് ആരോഗ്യ വിഭാഗത്തിന്റെ അനാരോഗ്യ നിലപാട്
5. കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജിന് എതിരെ എം.ജി സര്‍വ്വകലാശാല അന്വേഷണ സമിതി. ഹാള്‍ ടിക്കറ്റിന് പിന്നില്‍ ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലില്‍ ഇരുത്തിയത് ഗുരുതര വിഴ്ചയാണ് എന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. പരീക്ഷക്കിടെ ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ വിദ്യാര്‍ത്ഥിയെ പിന്നെ ക്ലാസില്‍ ഇരുത്താന്‍ പാടില്ലെന്നാണ് സര്‍വകലാശാല ചട്ടമെന്നും ബി.വി.എം കോളേജ് ഇതു ലംഘിക്കുകയും അഞ്ജുവിനെ ക്ലാസിലിരുത്തി മാനസികമായി തളര്‍ത്തിയെന്നും അന്വേഷണ സമിതിയുടെ വിലയിരുത്തല്‍.
6. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സംഭവം അന്വേഷിക്കുന്ന സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അതേസമയം, അഞ്ജുവിന്റെ കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചു. പരീക്ഷ ദിവസം ഹാള്‍ടിക്കറ്റിന്റെ പുറക് വശത്ത് എഴുതിയിരുന്ന പാഠഭാഗങ്ങള്‍ അഞ്ജുവിന്റേത് ആണോ എന്ന് പരിശോധിക്കുക ആണ് പൊലീസ്. ഇതിനായി അഞ്ജുവിന്റെ പഴയ നോട്ട്ബുക്കുകള്‍ കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ നിന്നും പൊലീസ് ശേഖരിച്ചിട്ടുണ്ട്. നോട്ട് ബുക്കും ഹാള്‍ടിക്കറ്റും തിരുവനന്തപുരത്തെ പൊലീസ് ഫൊറന്‍സിക് ലാബിലേക്ക് അയക്കും.
7. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. 43 രാജ്യങ്ങളിലേക്ക് ആയി 386 സര്‍വീസുകള്‍ ആണ് മൂന്നാം ഘട്ടത്തില്‍ ഉള്ളത്. 76 സര്‍വ്വീസുകള്‍ കേരളത്തിലേക്കുണ്ട്. ജുലായ് ഒന്നോടെ മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ തിരികെ കൊണ്ടു വരാന്‍ ആകുന്നത് ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ 45 ശതമാനത്തോളം പേരെ മാത്രം. ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളിലെ നിരക്ക് വര്‍ധനയും കൂടുതല്‍ സ്വകാര്യ വിമാനങ്ങളെ ദൗത്യത്തിന്റെ ഭാഗമാക്കാത്തതും പ്രവാസികളുടെ മടക്കത്തിന് പ്രതിസന്ധി ആകുന്നുണ്ട്
8. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതുവരെ എഴുപതിനായിരത്തോളം ഇന്ത്യക്കാരെ തിരികെ എത്തിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. ആഭ്യന്തര വിമാന സര്‍വ്വീസ് തുടങ്ങി ഇതുവരെ എട്ട് ലക്ഷം പേര്‍ യാത്ര ചെയ്തതായും മന്ത്രി വ്യക്തമാക്കി.