pazhavila-

കവിതകൊണ്ടും ജീവിതംകൊണ്ടും കമ്യൂണിസ്റ്റ്പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച കവി പഴവിള

രമേശൻ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. 2019 ജൂൺ 13 നാണ് കവി വിടപറഞ്ഞത്. 'പ്രാണനിൽ തറച്ച കൂരമ്പൂരി എഴുത്താണി'യാക്കിയ പഴവിള അഞ്ചുപതി​റ്റാണ്ടോളം മലയാളകാവ്യരംഗത്തെ അരുണാഭമാക്കി. ചുവന്ന ദശകത്തിലെ കവികൾക്കു പിന്നാലെഎത്തിയ ഈ കവി പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങളെ പരുക്കൻ ഭാഷയിൽ ആവിഷ്‌കരിച്ചു.
സമൂഹപുരോഗതിക്കു തടസമായി നിൽക്കുന്ന എല്ലാ​റ്റിനെയും കവിവിമർശിച്ചു. ഉറച്ച കമ്യൂണിസ്​റ്റായ അദ്ദേഹം പാർട്ടിയുടെ തെ​റ്റായ നയങ്ങൾക്കെതിരെയും തൂലിക ചലിപ്പിച്ചു. ടിയാനെൻമെൻസ്‌ക്വയറിലെ കൂട്ടക്കൊലയെയും കമ്യൂണിസ്​റ്റിന്റെ ജീവിതശൈലിയെയുംകവി രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.
പല സ്ഥാനങ്ങളും നഷ്ടമായെങ്കിലും തന്റെ നിലപാടിൽ പഴവിള ഉറച്ചുനിന്നു. ഇതാണ് അദ്ദേഹത്തെ
ശ്രദ്ധേയനാക്കിയതും. അഞ്ചു കവിതാസമാഹാരങ്ങളും മൂന്ന് ഓർമ്മപുസ്തകങ്ങളുമായി അഞ്ചു കൃതികൾ രമേശന്റെതായിട്ടുണ്ട്.

'എന്റെ കവിത ഞാൻ തന്നെയാണ്. എന്റെ സുഖദുഃഖങ്ങളും ശക്തിദൗർബല്യങ്ങളും രോഗവും
അൽപ്പത്തവും അമർഷങ്ങളും ആവലാതികളും അനന്തസൗഹൃദങ്ങളും കുടുംവും സമൂഹവുമൊക്കെ
ച്ചേർന്ന് ഞാനാകുന്ന അവസ്ഥയാണ് എന്റെ കവിത. ഭീരുതയുടെ കുറിക്കുകൊള്ളലിനെക്കാൾ
ധീരതയുടെ ഉന്നംപിഴയ്ക്കലുകളോടാണ് എനിക്കു താത്പര്യം.'- കവി പറയുന്നു.

1936 മാർച്ച് 29 ന് കൊല്ലം പെരിനാട് കണ്ടച്ചിറയിലെ പഴവിള വീട്ടിൽ എൻ.എ.വേലായുധന്റെയും
ഭാനുക്കുട്ടിയമ്മയുടെയും മകനായി സമ്പന്നകുടുംബത്തിലാണ് രമേശൻ ജനിച്ചത്.ശ്രീനാരായണഗുരു
ദേവൻ സന്ദർശിച്ചിട്ടുള്ള ഭവനമാണത്. ഇടയ്ക്കിടെ ഭാഗവത സപ്താഹവും മ​റ്റും നടക്കുന്ന ഭക്തിമ
യമായ അന്തരീക്ഷത്തിൽ വളർന്ന രമേശൻ വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ അതിൽനിന്നെല്ലാം
അകന്ന് കമ്യൂണിസ്​റ്റ് ആശയഗതിക്കാരനായി. പി.കൃഷ്ണപിള്ളയെപ്പോലുള്ള സഖാക്കൾ നിരന്തരം
സന്ദർശിച്ചിരുന്ന വീടാണത്. അവരുടെ വാക്കുകളും അമ്മാവൻ പഴവിള ശ്രീധരന്റെ കമ്യൂണിസ്​റ്റ്
ബന്ധവും വിപുലമായ വായനയും രമേശനിലെ വിപ്ലവകാരിയെ വളർത്തിയെടുത്തു. എസ്.എസ്.
എൽ.സി വിദ്യാർത്ഥിയായിരിക്കുമ്പോൾ പാർട്ടിയുടെ രഹസ്യനിർദ്ദേശപ്രകാരം ഒരു പാർട്ടിപ്രവർത്ത
കനോടൊപ്പം ബോംബുവയ്ക്കാൻ പോയെങ്കിലും ബോംബുപൊട്ടാത്തതുകൊണ്ട് അറസ്​റ്റിൽനിന്ന് രക്ഷ
പെട്ടു.
കൊല്ലം എസ്.എൻ.കോളേജിൽ
വിദ്യാർത്ഥിയായെത്തിയ രമേശൻ അവിടെ എസ്.എഫ്. നേതാവും ആർട്സ് ക്ലബ് ചെയർമാനുമായി.
അഞ്ചാലുംമൂട്ടിലും പ്രാക്കുളത്തും മ​റ്റും ഒളി
വിൽ കഴിഞ്ഞ സഖാക്കൾക്ക് ഭക്ഷണമെത്തിക്കാനും മ​റ്റും രമേശനുമുണ്ടായിരുന്നു. സർ സി.പി.
നിരോധിച്ച 'പൊൻകുരിശ്' എന്ന നാടകത്തിന്റെ പാട്ടുകൾ രചിച്ച് ശ്രദ്ധേയനായി.
17-ാം വയസ്സിൽ പാർട്ടി മെമ്പറായി .ഇക്കാലത്ത് രമേശന്റെ വായന വിപുലമായി. വായനയിലെ ഈ
അമിതാവേശം കൊല്ലത്ത് 'ഹാൻഡം ബുക്സ്' എന്നപേരിൽ ഒരു ബുക്സ്​റ്റാൾ തുടങ്ങുന്നതുവരെ
എത്തി. എന്നാൽ ബുക്സ്​റ്റാൾ പൊളിഞ്ഞുപോയി.
തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജിൽനിന്ന് മലയാളം എം.എ. പാസായശേഷം കൗമുദി
പത്രാധിപസമിതിയിൽ ചേർന്ന രമേശൻ എട്ടുവർഷത്തോളം അവിടെ കഴിഞ്ഞു. പത്രാധിപ സിംഹമാ
യിരുന്ന കെ.ബാലകൃഷ്ണനോടൊത്തുള്ള പ്രവർത്തനം രമേശന്റെ ജീവിതത്തെ മാ​റ്റിമറിച്ചു. കേരള
ത്തിലൊട്ടാകെയുള്ള എഴുത്തുകാരുമായി ബന്ധം സ്ഥാപിക്കാൻ ഇക്കാലത്തു കഴിഞ്ഞു.
1968 മുതൽ 1993 വരെ ഭാഷാ ഇൻസ്​റ്റി​റ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ച പഴവിള ഒടുവി
ലത്തെ ഏതാനും വർഷം ഡയറക്ടറുടെ പൂർണ ചുമതലയും വഹിച്ചു.
നളന്ദയിലെ സർക്കാർ മന്ദിരവും ചു​റ്റുമുള്ള ആറേക്കർ സ്ഥലവും ഇൻസ്​റ്റി​റ്റ്യൂട്ടിന് പതിച്ചുകിട്ടിയത്
രമേശന്റെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ്. ടി.കെ.ദിവാകരൻ പൊതുമരാമത്തു വകുപ്പു മന്ത്റിയാ
യിരുന്ന കാലത്താണിത്.
. നക്സൽ കേസിൽപെട്ട് അറസ്​റ്റിലായ ജീവനക്കാരിൽ ചലർ രക്ഷപ്പെട്ടത് രമേശന്റെ
സമർത്ഥമായ ഇടപെടൽ മൂലമാണ്.ഇക്കാലത്ത് അടൂർ ഗോപാലകൃഷ്ണൻ, പാരീസ് വിശ്വനാഥൻ, കടമ്മനിട്ട തുടങ്ങിയവരോടൊപ്പംനടത്തിയ ഭാരത ദർശനയാത്ര കവിക്ക് ചുട്ടുപൊള്ളുന്ന ഒരനുഭവമായി. പട്ടിണിക്കോലങ്ങളുടെ വിലാപങ്ങളാൽ മുഖരിതമായ ഇന്ത്യയുടെ അവസ്ഥ നേരിൽ അനുഭവിച്ചത് കവിയുടെ ഉറക്കം കെടുത്തി.
'കഴുകന്റെ വിശപ്പടക്കാനും ബാല​റ്റുപെട്ടികളുടെ വയർ നിറയ്ക്കാനും മാത്രമായി പിറന്ന ഇരുകാലി
കളുടെ നാട്ടിലൂടെയുള്ള യാത്രഉണ്ടാക്കിയ ആഘാതം അദ്ദേഹത്തെ പിന്നീടൊരിക്കലും വിട്ടൊഴി
ഞ്ഞില്ല. തുടർന്നുള്ള പല കവിതകളിലും ഈ ദുരന്തദൃശ്യങ്ങൾ വന്നുകയറി. ചലച്ചിത്രഗാനരംഗത്ത് പഴവിളയുടെ സംഭാവനകൾ നിസ്തുലമാണ്. സ്വർഗങ്ങൾ സ്വപ്നംകാണും (മാളൂട്ടി), അഗ്നിയാവണ മെനിക്കാളിക്കത്തണം (ഞാ​റ്റടി) തുടങ്ങിയവ സൂപ്പർഹി​റ്റുകളായി.


പ്രമേഹം മൂർച്ഛിച്ചതിനെത്തുടർന്ന് 2001-ൽ രമേശന്റെ വലതുകാൽ മുറിക്കേണ്ടിവന്നു. തുടർന്ന്
18 വർഷത്തോളം എഴുത്തിലും വായനയിലും മുഴുകിക്കഴിഞ്ഞപ്പോഴും ബന്ധങ്ങൾക്ക് ഒരു കുറവുമു
ണ്ടായില്ല. കലാസാഹിത്യരംഗങ്ങളിലെ സുഹൃത്തുക്കൾക്കെല്ലാം പണ്ടുമുതലേ രമേശന്റെ വസതി
അതിഥി മന്ദിരമായിരുന്നു. 'വാതിൽ അടയാത്ത സത്ര'മെന്നും 'തിരുവനന്തപുരത്തിന്റെ കലവറ'യെന്നും
തിക്കോടിയൻ രമേശന്റെ വസതിയെ വിശേഷിപ്പിച്ചിട്ടുണ്ട്.
ഇണങ്ങാനും പിണങ്ങാനും രമേശന് കുറച്ചുസമയം മതി. ഒടുവിലത്തെ നാളുകളിലും സൽക്കാരത്തിനു കുറവുണ്ടായില്ല. സഹധർമിണി 'രാധ'യാണ് ധൈര്യം നൽകി അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്. അതിഥികൾക്ക് വേണ്ടതെല്ലാം വെച്ചുവിളമ്പുന്നഅവർ ഒരു അക്ഷയപാത്രം തന്നെയാണ്.
രമേശന്റെ സ്മരണയ്ക്കായി അടുത്തകാലത്ത് കവി പ്രഭാവർമ്മ ചെയർമാനായി ഒരു ഫൗണ്ടേ
ഷൻ രൂപവത്കരിച്ചിട്ടുണ്ട്. രമേശനെപ്പ​റ്റിയുള്ള സ്മരണകളും കാവ്യപഠനങ്ങളും മ​റ്റും ചേർത്ത് 'പഴവിള
രമേശൻ അണയാത്ത ജ്വാല എന്നപേരിൽ ഭാഷാ ഇൻസ്​റ്റി​റ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകം ഇന്ന് തിരുവനന്തപു രത്ത് പ്രകാശിതമാവും. അദ്ദേഹത്തിന്റെ സഹപ്രവർത്തകൻകൂടിയായിരുന്ന
ഈ ലേഖകനാണ് പുസ്തകത്തിന്റെ സമ്പാദനവും പഠനവും നിർവഹിച്ചത്.

ലേഖകന്റെ ഫോൺ:
9446460963