k
rakhava


കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് കോടി രൂപ സംഭാവന ചെയ്ത രാഘവ ലോറൻസിന്റെ വാർത്തകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോളിതാ ശുചികരണ പ്രവർത്തകർക്ക് 25 ലക്ഷം രൂപ നൽകിയിരിക്കുയാണ് താരം. താരത്തിന്റെ ഈ പ്രവർത്തിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. 3385 കോവിഡ് ശുചീകരണ പ്രവർത്തകർക്കാണ് തന്റെ അടുത്ത സിനിമയുടെ പ്രതിഫലത്തിൽ നിന്നും 25 ലക്ഷം രൂപ കൈമാറുന്നതെന്ന് ലോറൻസ് ട്വീറ്റ് ചെയ്തു.അനാഥാലയത്തിലെ കുട്ടികൾക്കുവേണ്ടിയും സിനിമയിലെ ദിവസവേതനക്കാരായ കലാകാരൻമാർക്കു വേണ്ടിയും ലോറൻസ് സഹായങ്ങളുമായി രംഗത്തു എത്തിയിരുന്നു.