രത്തൻ ടാറ്റയുടെ മിനി കാറായ ടാറ്റ നാനോയ്ക്ക് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ വാഹനം എന്ന പദവി നഷ്ടമായി. നികുതി കൂടാതെ 2,500 ഡോളർ നിരക്കിൽ വിപണിയിലെത്തിച്ച നാനോ കാറിനെ വെല്ലാൻ ചൈനീസ് കമ്പനിയായ ചാംഗ്ളി, വളരെ കുറഞ്ഞ നിരക്കിൽ ഒരു ഇലക്ട്രിക്ക് കാർ വിപണിയിലെത്തിച്ചു. ഓൺലെെൻ മോട്ടോർ വാഹനമായ ജലോപ്നിക്കിന്റെ സീനിയർ എഡിറ്റർ ജേസൺ ടോർച്ചിൻസ്കിക്ക് അടുത്തിടെ ഇ-കൊമേഴ്സ് സെെറ്റായ ആലിബാബയിൽ നിന്ന് '4 വീൽസ് ഇലക്ട്രിക് മൊബിലിറ്റി സ്കൂട്ടർ' പുറത്തിറക്കി.
കാറിന്റെ വില 930 ഡോളറാണ് (ഏകദേശം 70,500 രൂപ), ബാറ്ററികൾക്കൊപ്പം 1200 ഡോളറാണ് (ഏകദേശം 91,000 രൂപ) വിപണന നിരക്ക്. ടോച്ചിൻസ്ക്കി അമേരിക്കയിൽ നിന്നും ഓർഡർ ചെയ്തതിനാൽ 3,000 (2,30,000ഏകദേശം ) ഡോളറിന് കാർ ലഭിച്ചു. അമേരിക്കയിൽ ഒരു വാഹനത്തിന്റെ ശരാശരി നിരക്ക് 36,000 ഡോളറാണ്. ചെെനയിലെ ജിയാങ്സുവിൽ നിർമ്മിച്ച ഇലക്ട്രോണിക് വാഹനമാണിത്.
ഒഴിവു സമയങ്ങളിൽ കുട്ടികളുമായി യാത്ര ചെയ്യാൻ യോജിച്ച വാഹനമാണിതെന്ന് വിലയിരുത്തലുകളുണ്ട്. മൂന്ന് പേർക്കിരിക്കാൻ കഴിയുന്ന ഈ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്റർ മാത്രമാണ്. സാധാരണ കാറുകളിൽ നിന്നും വ്യത്യസ്ഥമായി മുൻവശത്തെ വിഭജിത സീറ്റിന് പകരമായി ബെഞ്ച് സീറ്രാണുള്ലത്.
എൽഇഡി പ്രൊജക്ടർ, എൽഇഡി ടെയിൽ ലൈറ്റുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എന്നിവ കൂടാതെ സ്പെയർ ടയറും, അധിക സൈഡ് മീറ്ററുകളും, റൂഫ് റാക്കുകളും, ബംബറും, ഇലക്ട്രിക് പംബും ഈ വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സുരക്ഷാ ആശങ്കകളും, അപ്രിയ രൂപ കൽപ്പനയുമുണ്ടായിട്ടും കാറുകൾ ഇതിനോടകം തന്നെ ജനപ്രിയമായിക്കഴിഞ്ഞു. അതിസമ്പന്നർക്കായി മാത്രം വാഹനം നിർമ്മിക്കുന്ന കാറുടമകളിൽ നിന്നും വ്യത്യസ്ഥമായി സാധാരണക്കാരിൽ സാധാരണക്കാരെ ഉദ്ദേശിച്ചാണ് ഈ കാർ നിർമ്മിച്ചിരിക്കുന്നത്.