വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് "19-ാം നൂറ്റാണ്ട്" എന്ന് പേരിട്ടു. മലയാളത്തിലെ ഒരു മുൻനിര യുവതാരം നായകനാകുന്ന ചിത്രം ഒരു പീര്യഡ് ഡ്രാമ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ സോംഗ് കമ്പോസിംഗ് കഴിഞ്ഞ ദിവസം കൊച്ചിയിൽ തുടങ്ങി . "ശ്രീ ഗോകുലം മൂവീസി"ന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെയും ദക്ഷിണേന്ത്യയിലെയും പ്രമുഖതാരങ്ങൾ അണി നിരക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബർ അവസാനമേ ഉണ്ടാകൂവെന്നും അപ്പോഴേക്കും കൊവിഡിന്റെ തീവ്രത കുറയുമെന്ന് നമുക്കു പ്രതീക്ഷിക്കാമെന്നും സംവിധായകൻ വിനയൻ പറഞ്ഞു. എം. ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ : ബാദുഷ.