amithab-
AMITHAB


ഗൂഗിളിന്റെ മാപ് നാവിഗേഷൻ ആപ്ലികേഷൻ ഉപയോഗിക്കാത്തവർ കുറവാണ്. നമ്മൾക്ക് വഴി കാട്ടിയാവുന്ന ഗൂഗിൾ മാപ്‌സിൽ ഇത്രയും കാലം നമ്മളെ നയിച്ചത് ഒരു സ്ത്രീ ശബ്ദമാണ്. എന്നാൽ ഇനി വഴികാട്ടാൻ അമിതാഭ്‌
ബച്ചന്റെ ശബ്ദം വരുന്നുവെന്ന് റിപോർട്ടുകൾ . ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഗൂഗിൾ അമിതാഭ്‌ബച്ചനെ സമീപിച്ചു കഴിഞ്ഞു. ഇരുവരും ധാരണയിലെത്തുകയാണെങ്കിൽ നമുക്ക് ബച്ചൻ പറഞ്ഞ വഴിപോകാം.നൂറുകണക്കിന് സിനിമകളിലും പരസ്യചിത്രങ്ങളിലും അഭനയിക്കുകയും ശബ്ദം നൽകുകയും ചെയ്തിട്ടുള്ള നടനാണ് അമിതാഭ്‌ബച്ചൻ. താരത്തിന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദം ഇന്ത്യക്കാർക്ക് ഏറെ പരിചിതവുമാണ്. ഈ കാരണങ്ങൾ കൊണ്ടാണ് ഗൂഗിൾ ബച്ചനെ സമീപിച്ചത്.