hareesh-malaparvathy

നടി മാലാ പാർവതിയുടെ മകനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. 'ഒരു അമ്മയെന്ന നിലയിൽ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു...എന്നിട്ടും പരാതികൾ ഉണ്ടെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോവാൻ ആവശ്യപ്പെട്ടു...ഇതെല്ലാം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു...'ഇതിലും കൂടുതൽ അവർ എന്താണ് ചെയേണ്ടതെന്ന് ഹരീഷ് ചോദിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'മാലാ പാർവതി നിങ്ങൾ സ്ത്രി സമൂഹത്തിന് അഭിമാനമാണ്...ഒരു അമ്മയെന്ന നിലയിൽ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു...എന്നിട്ടും പരാതികൾ ഉണ്ടെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോവാൻ ആവശ്യപ്പെട്ടു...ഇതെല്ലാം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു...ഇതിലും കൂടുതൽ അവർ എന്താണ് ചെയേണ്ടത് ?...സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ ഇത്രയും ധീരമായ നിലപാടെടുക്കാൻ പൊതു സമൂഹത്തിൽ പ്രവർത്തിക്കുന്ന എത്ര സ്ത്രികൾ തയ്യാറാവും?...ഈ നിലപാടിന്റെ പേരിൽ അവരെ ആക്രമിക്കുന്നത്..അനുഭവങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞ സീമാ വിനീതിനെ ആക്രമിക്കുന്നതിന് തുല്യമാണ്..സ്വന്തം മകൻ സംവിധാനം ചെയ്ത ഒരു സൃഷ്ടി പുറത്തു വന്നതിന്റെ അടുത്ത ദിവസം 2017 മുതലുള്ള സ്‌ക്രീൻ ഷോട്ടുകൾ പരസ്യമാവുന്നതും സാമാന്യ ബുദ്ധിക്ക് ദഹിക്കുന്നതല്ല ..എന്തായാലും ഇരകൾ ഇപ്പോഴും സ്ത്രികളാണ്.'