നടി മാലാ പാർവ്വതിയുടെ മകനെതിരെ ഉയർന്നലൈംഗികാരോപണ ആരോപണത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇതിനെ പരാമർശിച്ച് അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്.
ഫേസ്ബുക്ക് പോസ്റ്റിന്രെ പൂർണ്ണ രൂപം
സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു ട്രാൻസ് വുമണിന് നേരിടേണ്ടിവന്ന സൈബർ ലൈംഗികാതിക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. കേരളം ഇന്നനുഭവിക്കുന്ന ലൈംഗിക ദാരിദ്ര്യത്തിന്റെയും ലൈംഗിക അരാചകത്വത്തിന്റെയും നേർ സാക്ഷ്യമാണ് പ്രസ്തുത സംഭവം. ലൈംഗികത ഊണിലും ഉറക്കത്തിലും മലയാളിയെ വേട്ടയാടുകയാണ്. എന്നാൽ പ്രതിസ്ഥാനത്തുള്ള യുവാവിന്റെ അമ്മക്കെതിരെ നടക്കുന്ന സദാചാര ആക്രമണം അപലപനീയവും, അശ്ലീലവുമാണ്. പ്രായപൂർത്തിയായ വ്യക്തികളുടെ സ്വേച്ഛയാലുള്ള പ്രവൃത്തികൾക്ക് ധാർമികമോ, നിയമപരമോ ആയ ഏതെങ്കിലും ഉത്തരവാദിത്വം രക്ഷിതാക്കൾക്കോ, ബന്ധുക്കൾക്കോ ഇല്ല. എന്നാൽ ഏറ്റവും ഉന്നതമായ ധാർമികത ഉയർത്തിപ്പിടിച്ച് ആ അമ്മ നടത്തിയ ക്ഷമാപണവും, നിയമനടപടി സ്വീകരിക്കണമെന്ന നിർദേശവും അഭിനന്ദനീയ മാതൃകയാണ്.
അഡ്വ ശ്രീജിത്ത് പെരുമന