അടുത്തിടെയാണ് സംസ്ഥാന അഗ്നിരക്ഷാ സേനാ മേധാവിയുടെ സ്ഥാനത്ത് നിന്ന് എ.ഹേമചന്ദ്രൻ ഐ.പി.എസ് വിരമിച്ചത്. വിരമിച്ചത് ഡി.ജി.പി പദവിയിൽ നിന്നുതന്നെ ആയിരുന്നെങ്കിലും അദ്ദേഹം പൊലീസ് മേധാവിയായി എത്തണമെന്ന് സേനയിൽ തന്നെ പലരും ആഗ്രഹിച്ചിരുന്നുവെന്നത് സത്യമാണ്. പലതരത്തിലുള്ള രാഷ്‌ട്രീയ സമ്മർദ്ദങ്ങളാണ് സംസ്ഥാന പൊലീസ് മേധാവി കസേരയും ഹേമചന്ദ്രനും ഇടയിൽ വിഘാതമായി വന്നതെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു.
സോളാർ തട്ടിപ്പ് കേസിൽ നടന്ന അന്വേഷണം ഹേമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നതും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധവുമെല്ലാം ഉയർന്നുകേട്ടു. എന്നാൽ ഇതിലെല്ലാമുള്ള സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്തുകയാണ് എ.ഹേമചന്ദ്രൻ. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈൻ അഭിമുഖപരിപാടിയിലാണ് അദ്ദേഹം മനസു തുറന്നത്.
'ഏതു ഇൻവസ്‌റ്റിഗേഷനിലായാലും ആത്യന്തികമായി അത് സ്‌ക്രൂട്ടനൈസ് ചെയ്യുന്നത് കോടതികളിലാണ്. കോടതികളാണ് അത് വിലയിരുത്തേണ്ടത്. സോളാർ കമ്മിഷനെ സംബന്ധിച്ചിടത്തോളം കേരള ഹൈക്കോടതി തന്നെ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് ജഡ്‌ജ്മെന്റ് വായിച്ചു നോക്കി കഴിഞ്ഞാൽ മനസിലാകും. അതിനപ്പുറം ഞാൻ ആയിട്ട് എന്തെങ്കിലും പറയുന്നതിന് ഏതൊരു പ്രസക്തിയുമില്ല. ചില കേസുകൾ ഉണ്ടാകുമ്പോൾ സമഹത്തിൽ നിന്ന് അതിനെ പ്രതികൂലിച്ചും അനുകൂലിച്ചുമെല്ലാം ധാരാളം ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടാകും. ഒരു പൊലീസ് ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം ഇത്തരം അലയൊലികൾക്കൊന്നും സ്വാധീനിക്കപ്പെടാതെ വസ്‌തുതകൾ പരിശോധിച്ച് നിയമത്തിന്റെ നാല് അതിരുകളിലൂടെ മുമ്പോട്ടു പോവുക എന്നുള്ളതാണ്. ആളുകൾക്ക് പല അഭിപ്രായ പ്രകടനങ്ങളും ഉണ്ടാകാം. പൊലീസ് ഉദ്യോഗസ്ഥൻ അവിടെ ജാഗ്രത പുലർത്തണമെന്ന് മാത്രം'- ഹേമചന്ദ്രൻ പറയുന്നു'.
അഭിമുഖത്തിന്റെ പൂർണരൂപം-