റിയൽമി അടുത്തിടെ ചൈനയിൽ പുറത്തിറക്കിയ റിയൽമി എക്സ് 3 സൂപ്പർ സൂം സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുന്നു. സ്മാർട്ട്‌ഫോൺ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിയൽമി ഇന്ത്യ സി.ഇ.ഒ മാധവ് ഷെത്ത് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നുവെങ്കിലും ലോഞ്ച് തീയതി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും റിയൽമി എക്സ് 3 സൂപ്പർ സൂം ജൂൺ 26 ന് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. റിയൽമി എക്സ് 3 സൂപ്പർ സൂം സ്മാർട്ട്ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജ് സ്പേയ്സുമുള്ള വേരിയന്റ് ഏകദേശം 41,000 രൂപയ്ക്ക് യൂറോപ്യൻ വിപണിയിൽ ലഭ്യമാണ്. ഇന്ത്യയിൽ ഇതിന്റെ വില ഇതിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയൽമി എക്സ് 2 പ്രോയ്ക്ക് പകരമായി 30,000 രൂപയിൽ താഴെയുള്ള വിലയിലായിരിക്കും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലഭ്യമാക്കുകയെന്നും സൂചനകളുണ്ട്.
1080p റെസല്യൂഷനോടുകൂടിയ 6.6 ഇഞ്ച് എഫ്‌എച്ച്‌ഡി + എൽസിഡി ഡിസ്‌പ്ലേ, 120ഹെർട്‌സ് റിഫ്രഷ് റേറ്റും, 480 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയോടെയാണ് റിയൽമി എക്സ് 3 സൂപ്പർ സൂം സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇരട്ട സെൽഫി ക്യാമറ സെൻസറുകൾ സ്ഥാപിക്കുന്നതിനായി ഡിസ്പ്ലെയിൽ പിൽ ആകൃതിയിലുള്ള കട്ട് ഔട്ടും നൽകിയിട്ടുണ്ട്. ഒക്ടാകോർ സ്നാപ്ഡ്രാഗൺ 855+ ഫ്ലാഗ്ഷിപ്പ് പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.
റിയൽമി എക്സ് 3 സൂപ്പർസൂം സ്മാർട്ട്ഫോൺ 12 ജിബി റാമും 256 ജിബി സ്റ്റോറേജ് സ്പേയ്സുമായിട്ടാണ് പുറത്തിറങ്ങുക. സുരക്ഷയ്ക്കായി ഫോണിന്റെ ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യയും ഈ സ്മാർട്ട്ഫോണിലുണ്ട്. ഇന്ത്യയിൽ ഈ ഡിവൈസ് പുറത്തിറങ്ങുന്നത് മറ്റൊരു ചിപ് സെറ്റുമായിട്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ക്യാമറ വിഭാഗം പരിശോധിച്ചാൽ റിയൽമി എക്സ് 3 സൂപ്പർസൂം സ്മാർട്ട്ഫോണിൽ 64 എംപി പ്രൈമറി സെൻസർ, 8 എംപി വൈഡ് ആംഗിൾ ലെൻസ്, 60 എം സൂം ഉള്ള 8 എംപി പെരിസ്കോപ്പ് ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 4200എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്ഫോണിലുണ്ട്. റിയൽമെ എക്സ് 3, എക്സ് 3 പ്രോ എന്നിവ ഉടൻ വിപണിയിലെത്തുമോയെന്നും അറിയേണ്ടതുണ്ട്. വരാനിരിക്കുന്ന ഈ റിയൽമി സ്മാർട്ട്‌ഫോൺ മികച്ച ക്യാമറ സെറ്റപ്പുള്ള ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോണായിരിക്കും.