കോഴിക്കോട്: മുതിർന്ന ആർ.എസ്.എസ് പ്രചാരകനും ബി.എം.എസ് അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റുമായിരുന്ന ആർ.വേണുഗോപാലിന്റെ നിര്യാണത്തിൽ മിസോറം ഗവർണർ പി.എസ്.ശ്രീധരൻപിള്ള അനുശോചിച്ചു.
ജീവിതം രാഷ്ട്രത്തിനായി സമർപ്പിച്ച വ്യക്തിയാണദ്ദേഹം. വേണുഗോപാലിൻെറ പ്രവർത്തനം പ്രധാനമായും തൊഴിലാളികളുടെ അഭ്യുന്നതിയ്ക്ക് വേണ്ടിയായിരുന്നു.