covid

ബോസ്റ്റൺ: കൊവിഡിന്റെ ഉത്ഭവത്തെ ചൊല്ലി ചൈനയും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാവുന്നതിനിടെ ചൈന ഇതുവരെ പറഞ്ഞ വസ്തുതകളെല്ലാം നുണയാണെന്ന് പഠന റിപ്പോർട്ട്. ഹാർവാഡ് മെഡിക്കൽ സ്‌കൂൾ ഗവേഷകരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 2019 ഡിസംബറിലാണ് വുഹാനിൽ കൊറോണ വൈറസിനെ കണ്ടെത്തിയതെന്നാണ് ഔദ്യോഗികമായി ചൈന പുറത്തുവിട്ട വിവരം. എന്നാൽ അതിനു മാസങ്ങൾക്ക് മുമ്പേ കൊവിഡ് 19ന് സമാനമായ ലക്ഷണങ്ങൾ ആളുകൾ ഇന്റർനെറ്റിൽ തിരഞ്ഞുവെന്ന് ഡോ. ജോൺ ബ്രൗൺസ്റ്റെയ്‌ന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം റിപ്പോർട്ട് നൽകി. കൊവിഡിന് കാരണമാകുന്ന വൈറസ് വുഹാനിൽ അന്നുതൊട്ടേയുണ്ടായിരുന്നുവെന്നാണ് ഗവേഷകർ അനുമാനിക്കുന്നത്.