പത്തനാപുരം: സി.പി.എം പത്തനാപുരം ഏരിയാകമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയുമായ കുണ്ടയം അമ്പലനിരപ്പ് ഈട്ടിവിള വീട്ടിൽ ആശ ശശിധരൻ (55) നിര്യാതയായി. കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ പഞ്ചായത്ത് തലവൂർ ഡിവിഷനംഗമായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറിയാണ്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഭർത്താവ്: ശശിധരൻ. മക്കൾ: ഗോകുൽ, അമൽ. മരുമകൾ: ശ്രുതി ഗോകുൽ.