v-nandakumar

കൊച്ചി: ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്‌ടറായി വി. നന്ദകുമാറിനെ നിയമിച്ചു. നിലവിൽ, ലുലു ഗ്രൂപ്പിന്റെ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസറായി പ്രവർത്തിച്ച് വരികയായിരുന്നു. 20 വർഷമായി ലുലു ഗ്രൂപ്പിലുള്ള നന്ദകുമാർ തിരുവനന്തപുരം സ്വദേശിയാണ്. റീട്ടെയിൽ, മാർക്കറ്റിംഗ് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം, ഫോബ്‌സിന്റെ മിഡിൽ ഈസ്‌റ്രിലെ ഏറ്റവും മികച്ച അഞ്ച് മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഗ്ളോബൽ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ, സോഷ്യൽ മീഡിയ, സി.എസ്.ആർ പ്രവർത്തനങ്ങൾക്കാണ് പുതിയ പദവിയിൽ അദ്ദേഹം നേതൃത്വം നൽകുക.