fada1

 മേയിൽ നഷ്‌ടം 88.87 ശതമാനം

ന്യൂഡൽഹി: ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചെങ്കിലും മുംബയും ചെന്നൈയും ഡൽഹിയുമടക്കം രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്നത് കഴിഞ്ഞമാസം റീട്ടെയിൽ വാഹന വില്പനയെ കനത്ത നഷ്‌ടത്തിലേക്ക് വീഴ്‌ത്തി. 2019 മേയ് മാസത്തെ അപേക്ഷിച്ച് വില്പന നഷ്‌ടം 88.87 ശതമാനമാണ്. 18.21 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞവർഷം മേയിൽ വിറ്റഴിച്ചതെങ്കിൽ, കഴിഞ്ഞമാസം വില്പന 2.02 ലക്ഷം യൂണിറ്റുകളായി കുറഞ്ഞു.

രാജ്യത്തെ 1,435 റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലെ (ആർ.ടി.ഒ) 1,225 എണ്ണത്തിൽ നിന്ന് ലഭിച്ച രജിസ്‌ട്രേഷൻ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷനാണ് (ഫാഡ) വില്പനക്കണക്ക് തയ്യാറാക്കിയത്. രാജ്യത്തെ മൊത്തം വാഹന ഷോറൂമുകളിൽ 60 ശതമാനം മാത്രമാണ് പുനഃപ്രവർത്തനം തുടങ്ങിയതെന്ന് ഫാഡ പ്രസിഡന്റ് ആശിഷ് കാലെ പറഞ്ഞു.

ഇടിവിന്റെ പാത

(മേയിലെ റീട്ടെയിൽ വില്പന നഷ്‌ടം)