ബംഗളുരു : ഏഴാം ക്ലാസു വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ബുദ്ധിമുട്ടാകുന്നുവെന്ന പരാതിയെതുടർന്നാണ് സർക്കാരിന്റെ തീരുമാനം.
നേരത്തെ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ഇതാണ് ഏഴാംക്ലാസ് വരെ നീട്ടിയത്. ഓൺലൈൻ ക്ലാസുകളെക്കുറിച്ച് നിരവധി പരാതികളാണു ലഭിച്ചതെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു ഓൺലൈൻ ക്ലാസുകളുടെ പേരിൽ വിവിധ സ്ഥാപനങ്ങൾ ഫീസ് ഈടാക്കുന്നത് നിറുത്തിവയ്ക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.