prithviraj

'ആടുജീവിത'ത്തിന്റെ ഷൂട്ടിനായി പൃഥ്വിരാജ് താടി വച്ചുതുടങ്ങിയിട്ട് ഒരുപാട് നാളുകളായി. എന്നാൽ കട്ടത്താടിയുമായി ആരാധകരുടെ മനം കവർന്ന പൃഥ്വിയിപ്പോൾ ക്ളീൻ ഷേവുമായി തന്റെ ഫാൻസിനെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. നെഞ്ചിലേക്ക് വളർന്നുനിന്ന കട്ടത്താടി ഒരു ദാക്ഷണ്യവുമിലാതെ പൃഥ്വി വടിച്ചുകളഞ്ഞിരിക്കുകയാണ്.

ക്ളീൻ ഷേവുമായി ഭാര്യ സുപ്രിയയോടൊപ്പമുമുള്ള സെൽഫിയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ജിം ബോഡി വിത്ത് നോ താടി' എന്നും എന്നും പൃഥ്വിരാജ് ഫോട്ടോയോടൊപ്പം കുറിച്ചിട്ടുണ്ട്. ഏതായാലും പൃഥ്വിയുടെ ഈ പുത്തൻ ഗെറ്റപ്പ് ആരാധകർക്കെല്ലാം ഇഷ്ടമായെന്നാണ് ഫോട്ടോയ്ക്ക് കീഴിലുള്ള കമന്റുകളിൽ നിന്നും മനസിലാകുന്നത്.

പൃഥ്വി ക്ളീൻ ഷേവ് ലുക്കിൽ എത്തിയ 'പുതിയ മുഖം' സിനിമയോടാണ് ആരാധകരിൽ പലരും ഈ ഗെറ്റപ്പിനെ താരതമ്യം ചെയ്യുന്നത്. എന്നാൽ പൃഥ്വിരാജിന്റെ ഈ രൂപം ഇഷ്ടപ്പെടാത്ത ചിലർ കമന്റ് ബോക്സിൽ തങ്ങളുടെ പരിഭവം പങ്കുവയ്ക്കുന്നുണ്ട്. ഗംഭീര ലുക്കുള്ള 'കട്ടത്താടി' തന്നെയായിരുന്നു നല്ലത് എന്നാണു ഇവരുടെ അഭിപ്രായം.