കേരള സർവകലാശാല
പരീക്ഷകൾക്ക് മാറ്റം
15 ന് നടത്താനിരുന്ന ബി.എ/ബി.എ അഫ്സൽ-ഉൽ-ഉലാമ (ആന്വൽ സ്കീം) ബിരുദകോഴ്സുകളുടെ പാർട്ട് III മെയിൻപേപ്പർ II പരീക്ഷകൾ 18ലേക്ക് മാറ്റി. പരീക്ഷാകേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല. വിശദവിവരങ്ങൾക്ക് ബി.എ - 9496258192, 9446546636
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക്സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ഡിഗ്രികോഴ്സിന്റെ പ്രാക്ടിക്കൽ ജൂലായ് 1 മുതൽ ആരംഭിക്കും.
ആറാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജികോഴ്സിന്റെകോർ - ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 2 മുതൽ ആരംഭിക്കും.
ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം 29 മുതൽ നടത്തുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ ഡിഗ്രി പരീക്ഷയുടെ (2018 അഡ്മിഷൻ) ടൈംടേബിൾ വെബ്സൈറ്റിൽ.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ
കേന്ദ്രങ്ങൾ മാറ്റാം
കൊവിഡ് -19 വ്യാപന സാഹചര്യം പരിഗണിച്ച് അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ എം.സി.എ./ എം.സി.എ ലാറ്ററൽ എൻട്രി (മേയ് 2020) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ചാല, ഡോൺബോസ്കോ കോളേജ് അങ്ങാടിക്കടവ്, ഐ.ടി.ഇ.സി നീലേശ്വരം കാമ്പസ് എന്നീ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് പഠിച്ചുകൊണ്ടിരിക്കുന്ന കോളേജിലെ പ്രിൻസിപ്പൽ/ അസിസ്റ്റന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തണം.
ഡ്യൂപ്ലിക്കേറ്റ്
സർട്ടിഫിക്കറ്റ്
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ്/ മാർക്ക് ലിസ്റ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പുതുക്കിയ നിയമാവലിയും അപേക്ഷാ ഫോറവും വെബ്സൈറ്റിൽ.
പരീക്ഷ റദ്ദാക്കി
19.03.2020 ന് നടന്ന നാലാം സെമസ്റ്റർ ബി. എ. പൊളിറ്റിക്കൽ സയൻസ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 25.06.2020 രാവിലെ 10 ന് നടക്കും.