രാജ്യത്ത് കൊവിഡ് സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ഐ.സി.എം.ആർ. കൊവിഡ് വ്യാപനത്തിന്റെ തോത് പഠിക്കാൻ രൂപീകരിച്ച സീറോ സർവേയുടെ അടിസ്ഥാനത്തിലാണിത്. ലോക്ക്ഡൗണും നിയന്ത്രണങ്ങളും രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് തടഞ്ഞു. കൊവിഡ് ഭീഷണി മാസങ്ങളോളം നീണ്ടു നിൽക്കുമെന്നതിനാൽ വലിയൊരു ജനവിഭാഗം ഇപ്പോഴും ഭീതിയുടെ നിഴലിലാണ്. മുൻകരുതൽ ആവശ്യമാണെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. വിശദവാർത്ത പേജ് 9ൽ