covid-

മുംബയ്: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 24 മണിക്കൂരിനിടെ 3607 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 97648 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 152 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്.

ഇതുവരെ 3590 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നും സംസ്ഥാന ആരോഗ്യവിഭാഗം അറിയിച്ചു. ധാരാവിയിൽ ഇന്ന് രണ്ടുപേർ മരിച്ചു.പുതുതായി 20 പേർക്ക് രോഗബാധ ഉണ്ടായി. ധാരാവിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1984 ആയി ഉയർന്നതായും 75 പേർ രോഗബാധയെ തുടർന്ന് മരിച്ചതായും അധികൃതർ അറിയിച്ചു.

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 513 പേർക്കാണ് രോഗബാധ ഉണ്ടായത്. 38 പേർ മരിച്ചു. ഇതുവരെ സംസ്ഥാനത്ത് 22067 പേർക്കാണ് കൊവിഡ് ബാധിച്ചതെന്നും ഗുജറാത്ത് ആരോഗ്യവിഭാഗം അറിയിച്ചു.

ഡൽഹിയിൽ 24 മണിക്കൂറിനിടെ 1877 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. 65 പേർ മരിച്ചു. ഇതുവരെ 34687 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 20871 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 1085 പേരാണ് ഇതുവരെ മരിച്ചത്.