നടി അഞ്ജലി അമീറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ദാവണിയുടുത്തും മോഡേൺ ഡ്രസിലും ഗ്ലാമറസായാണ് താരം എത്തുന്നത്. പച്ച, ചുവപ്പ് കോമ്പിനീഷനിലുള്ള ദാവണിയിൽ സുന്ദരിയായാണ് അഞജലി എത്തുന്നത്. റിയാസ് കാന്തപുരം ചിത്രങ്ങൾ പകർത്തിയത്. താരം തന്നെയാണ് മേക്കപ്പും ഹെയർ സ്റ്റൈലുമെല്ലാം ചെയ്തത്.
ഫോട്ടോഷൂട്ടിന്റെ ചെറിയൊരു മേക്കിംഗ് വീഡിയോയും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധിപേരാണ് നടിയെ അഭിനന്ദിച്ച് രംഗത്തുവന്നത്. ലോക്ക്ഡൗണിൽ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുമായി നേരത്തെയും താരം ശ്രദ്ധ നേടിയിരുന്നു.