covid-19

ന്യൂയോർക്ക്: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. രോഗികളുടെ എണ്ണത്തിൽ ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്തെത്തി. വ്യാഴാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 2,95,772 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയ്ക്ക് മുന്നിൽ ഇനി റഷ്യ, ബ്രസീൽ, യുഎസ് എന്നീ രാജ്യങ്ങൾ മാത്രമാണ് ഉള്ളത്.

നിലവിൽ റഷ്യയിൽ 4.93 ലക്ഷവും, ബ്രസീലിൽ 7.72 ലക്ഷവും രോഗബാധിതരാണുള്ളത്. അമേരിക്കയിൽ 20 ലക്ഷത്തിൽ കൂടുതൽ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 24ന് പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ വെറും 18 ദിവസം കൊണ്ടാണ് നാലാം സ്ഥാനത്ത് എത്തിയത്.

വരും ദിവസങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നും, മാസങ്ങളോളം രോഗബാധ നീണ്ടുനിന്നേക്കാമെന്നും ഐസിഎംആർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 75,83,521 ആയി ഉയർന്നു. 4,23,082 പേർ മരിച്ചു. 38,33,166പേർ രോഗമുക്തി നേടി.