lion

കൊവിഡ് 19 എന്ന മഹാമാരിയുടെ കാലത്ത് അത്യപൂര്‍വവും അവിശ്വസനീയവുമായ കാഴ്ചകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ ഭാഗത്തുനിന്നും, ജീവജാലങ്ങളുടെ ഭാഗത്തുനിന്നുമുള്ള അപൂർവ്വവും കൗതുതകരവുമായ കാഴ്ചകൾ വാർത്തകളിലിടം നേടി. അതുപോലെ ഒരു കാഴ്ചയാണ് ഇപ്പോള്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിൽ നിന്ന് വരുന്നത്. അനാഥനായി പോയ ഒരു പുള്ളിപ്പുലിക്കുഞ്ഞിന് അമ്മയായി സംരക്ഷണം നല്‍കുകയാണ് ഒരു പെണ്‍ സിംഹം.

കഴിഞ്ഞ മൂന്ന് ആഴ്ചയായി പുലിക്കുഞ്ഞിനെ മുലയൂട്ടുന്നതും വളര്‍ത്തമ്മയായ ഈ സിംഹമാണ്. അനുകമ്പയുടെ ഏറ്റവും മനോഹരമായ കാഴ്ച കൂടിയാണിത്. ഐ.എഫ്‌.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് സിംഹം പുലിക്കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.. കാട്ടില്‍ വസിക്കുന്ന മാര്‍ജാര വംശത്തില്‍പ്പെട്ട ഇത്തരം ജീവികള്‍ക്കിടയില്‍ ഇങ്ങനെ സംഭവിക്കുന്ന അപൂര്‍വമാണെന്ന് അദ്ദേഹം ഫോട്ടോ പങ്കിട്ടുള്ള കുറിപ്പില്‍ പറയുന്നു.

മഹാമാരിയുടെ കാലത്ത് ഒരുപക്ഷേ പ്രകൃതി മനസിലാക്കാന്‍ സാധിക്കാത്തവിധം അനുകമ്പയുള്ളതായി തീരുന്നു. ടാന്‍സാനിയയില്‍ മൂന്ന് ആഴ്ച മുന്‍പ് അനാഥനായ ഈ പുള്ളിപ്പുലി കുഞ്ഞിനെ സിംഹം മുലയൂട്ടുന്ന അവിശ്വസനീയ ചിത്രം. ഇത്തരം ജീവികള്‍ക്കിടയില്‍ ഇങ്ങനെ സംഭവിക്കുന്നത് അപൂര്‍വമാണ്- സുശാന്ത കുറിച്ചു.

lion