chmpanzees

ചിമ്പാൻസികളുടെ പ്രവൃത്തി കണ്ടാൽ 98 ശതമാനവും മനുഷ്യരുടേതുപോലെ തന്നെ. പലപ്പോഴും അത്ഭുതം തോന്നിപ്പിക്കുന്ന ഒരു വിഭാഗമാണ് ചിമ്പാൻസികൾ. കുരങ്ങന്മാരില്‍ നിന്നാണ് മനുഷ്യ വംശത്തിന്റെ ഉത്ഭവം എന്ന വാദം കാലങ്ങളായി നിലനില്‍ക്കുന്നുമുണ്ടല്ലോ. അതിനെ സാധൂകരിക്കുന്ന നിരവധി വിഷയങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്.

ഇവിടെയിതാ ഈ ചിമ്പാൻസിയുടെ ഒരു പ്രവൃത്തി കണ്ടാല്‍ ആരും പറയും കുരങ്ങന്മാർ മനുഷ്യരുടെ പൂർവ്വികർ തന്നെ ആയിരുന്നെന്ന്. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കിട്ട ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന ചിമ്പാൻസിയെയാണ് വീഡിയോയില്‍ കാണുന്നത്.

ചെറിയൊരു മരപ്പാലത്തിന് മുകളിലിരുന്നു അരികിലുള്ള കൊച്ചു പാത്രത്തില്‍ നിന്ന് ധാന്യം എടുത്ത് വെള്ളത്തിലുള്ള മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുകയാണ് . കാണുമ്പോൾ മനുഷ്യന്‍ ചെയ്യുന്നതുപോലെയാണ് ചിമ്പാൻസി തീറ്റ നല്‍കുന്നത്. .ചിമ്പാൻസികള്‍ക്ക് 98 ശതമാനം വരെ മനുഷ്യരുമായി സാമ്യമുണ്ട്. മനോവിഷമം തീര്‍ക്കാന്‍ ഏറ്റവും നല്ല വഴികളിലൊന്നാണ് മീനൂട്ട്. നിങ്ങള്‍ക്കും ശ്രമിക്കാവുന്നതാണ്- എന്നൊരു കുറിപ്പും വീഡിയോക്കൊപ്പം സുശാന്ത നന്ദ കുറിച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Chimpanzees are 98% humans😊
Feeding fish is one of the finest stress busters. Try for ur self. pic.twitter.com/9Cx4izwUsF

— Susanta Nanda (@susantananda3) June 11, 2020