മാലാപാർവതിയുടെ മകൻ അനന്തകൃഷ്ണനെതിരായ മേയ്ക്കപ് ആർട്ടിസ്റ്റ് സീമ വിനീത് ഉയർത്തിയ ലൈംഗിക ആരോപണ വിഷയത്തില്‍ പ്രതികരിച്ച് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്.
‘വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ എന്നാണ് #maalaparvathy #supportseemavineeth എന്നീ ഹാഷ്ടാഗുകളോടെ സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചത്. മകൻ ചെയ്ത തെറ്റിന് ഒരിക്കലും അമ്മയെ പഴിക്കണം എന്ന അഭിപ്രായക്കാരി അല്ല ഞാൻ. പക്ഷേ മകൻ ചെയ്ത തെറ്റിനെ ന്യായീകരിച്ചു സംസാരിക്കുന്നതു സ്ത്രീപക്ഷം ഘോരഘോരം പ്രസംഗിക്കുന്ന ഒരാളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.
ഇതൊക്കെ വെറും ഒരു പുകമറ ആണെന്നല്ലേ അവർ തെളിയിക്കുന്നത് ഫേസ്ബുക്ക് കമന്റിൽ സാന്ദ്ര കുറിച്ചു..ഒ രു ഓൺലൈൻ മാധ്യമത്തിൽ വന്ന മാലാ പാർവതിയുടെ ഓഡിയോ സന്ദേശമാണ് ഈ കുറിപ്പ് എഴുതാൻ കാരണമായതെന്ന് താരം പറയുന്നു..സാന്ദ്രയുടെ പോസ്റ്റിനു താഴെ അതിനെ അനുകൂലിച്ചും എതിർത്തും നിരവധി ആളുകളാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്..സാന്ദ്രയ്ക്ക് അനുകൂലമായ നിലപാടാണ് സംഗീത സംവിധായകൻ കൈലാസ് മേനോൻ സ്വീകരിച്ചത്. വോയിസ് കേട്ടപ്പോൾ അതിൽ ഈ പ്രശ്നം നിസാരവൽക്കരിക്കുന്നതായിതോന്നിയെന്ന് ഡയറക്ടർ ജിയോ ബേബി കുറിച്ചു.