nadiya

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നദിയ മൊയ്തു. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഇപ്പോൾ രണ്ടു വര്‍ഷം മുന്‍പുള്ള ഒരു ഫോട്ടോ ഷൂട്ടില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ‌ നടി. 2018ല്‍ ഗലാട്ട ഡോട്ട് കോമിനായി നടത്തിയ ഫോട്ടോ ഷൂട്ടില്‍ വിഎസ് അനന്ത കൃഷ്ണന്‍ പകര്‍ത്തിയ ചിത്രമാണ് നദിയ മൊയ്തു ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

സമന്താ ജഗനായിരുന്നു ഫോട്ടോ ഷൂട്ടിനായി മേക്കപ്പ് നിര്‍വഹിച്ചത്. അമൃതാ റാം ആയിരുന്നു സ്റ്റൈലിസ്റ്റ്. #ThrowBackThursday എന്ന ഹാഷ്ടാഗോടു കൂടിയാണ് നദിയാ മൊയ്തു ഫൊട്ടോ പങ്കുവച്ചത്. 2018 ലെ ഈ ലുക്ക് തന്നെത്തന്നെ അതിശയിപ്പിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ നദിയ പറയുന്നു.

ലോക്ക് ഡൗണ്‍ സമയത്ത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ തന്റെ പഴയ കാല ചിത്രങ്ങള്‍ നദിയ മൊയ്തു പങ്കുപവയ്ക്കാറുണ്ട്. താരത്തിന്റെ ആദ്യ ഇന്‍സ്റ്റഗ്രാം പോസ്‌റ്റും ശ്രദ്ധേയമായിരുന്നു. "നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്"സിനിമയെ കുറിച്ചായിരുന്നു താരത്തിന്റെ ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പള്ളിയില്‍ പ്രാര്‍ഥിക്കുന്ന ഗേളിയും തൊട്ടടുത്ത് സംവിധായകന്‍ ഫാസിലും, ഇത്രയും ഗംഭീരമായൊരു തുടക്കം തന്ന സംവിധായകനോട് എക്കാലത്തും കടപ്പെട്ടിരിക്കുന്നു എന്നാണ് നദിയ പോസ്റ്റില്‍ കുറിച്ചത്.