ലോക്ഡൗൺ കാലത്തെ വ്യാപകമായ ഒരു പ്രശ്നമായിരുന്നു മുടി വെട്ടാൻ സൗകര്യമില്ല എന്നത്. മറ്റ് മാർഗമൊന്നുമില്ലാതായപ്പോൾ വീട്ടിൽ തന്നെ മുടിവെട്ടിയവർ ധാരാളമുണ്ട്.ഭർത്താവ് ജീൻ ഗുഡിനഫിന് തലമുടി വെട്ടി ഭാര്യയും നടിയുമായ പ്രീതി സിന്റ. തന്റെ ഈ കഴിവ് പ്രകടിപ്പിക്കുന്ന ഏതാനും ചിത്രങ്ങളും വിഡിയോയും പ്രീതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
മുടിവെട്ട് കഴിഞ്ഞ ശേഷം ഇരുവരും ക്യാമറക്ക് പോസ് ചെയ്യുന്നു. 'മുടിവെട്ട് വിജയകരം. ഭർത്താവ് ഹാപ്പി ആണ്. എനിക്കും ആശ്വാസം. എങ്ങനെയുണ്ട്'? പ്രീതി പ്രേക്ഷകരോടായി ചോദിക്കുന്നു അധികം വൈകിയില്ല. പോസ്റ്റിന് പ്രീതിയുടെ സുഹൃത്തുക്കൾ കമന്റുമായെത്തി. ഹൃതിക് റോഷൻ, ദിയ മിർസ, ഫിറ്റ്നസ് എക്സ്പേർട് ടെയ്‌ന പാണ്ഡെ തുടങ്ങിയവർ കമന്റ് ചെയ്തവരിൽ ഉൾപ്പെടുന്നു.ട്രിമ്മർ കൊണ്ടാണ് പ്രീതി തന്റെ കരവിരുത് പ്രകടിപ്പിച്ചത്.