lock-down

ചെന്നൈ: കൊവിഡ് ശമനമില്ലാതെ തുടരുന്നതിനിടെ ചെന്നൈ നഗരത്തിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇപ്പോൾ സേലത്തുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയാലുടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.ഇതുവരെ 27398 പേർക്കാണ് ചെന്നൈയിൽ രോഗം സ്ഥിരീകരിച്ചത്. 1407 പേർക്കാണ് ഇന്നലെമാത്രം രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ആരോഗ്യ വിദഗ്ദ്ധരുടെ സമിതിയും, തലസ്ഥാന നഗരം അടച്ചിടണമെന്ന നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്. കടകൾ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാനുള്ള സന്നദ്ധത വ്യാപാരികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മറ്റുസ്ഥലങ്ങളിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷത്തിനും ചെന്നൈ നഗരവുമായി ബന്ധമുണ്ട്. ഇതോടെയാണ് നഗരത്തിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്. ചെന്നൈിലുള്ളവരുടെ സഞ്ചാരം പൂർണമായിട്ടും തടയാനാണ് നിർദേശം. തലസ്ഥാന നഗരത്തിലേക്ക് വരുന്നതും, പോകുന്നതും പൂർണമായി തടയും. നഗരാതിർത്തികള്‍ അടയ്ക്കും. സമീപ ജില്ലകളായ ചെങ്കൽപേട്ട്,തിരുവെള്ളൂർ, കാഞ്ചിപുരം എന്നീ പ്രദേശങ്ങളിലും കടുത്ത നിയന്ത്രമുണ്ടാവും. അതിനിടെ സർക്കാരന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് വിവമർശനവും ഉയരുന്നുണ്ട്.