online-class

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വൈറ്റ് ബോർഡ് എന്ന പേരിൽ സമഗ്ര ശിക്ഷാ കേരള ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു. ശാരീരിക വെല്ലുകളികളെ അടിസ്ഥാനമാക്കി ആറ് വിഭാഗത്തിൽ വരുന്ന വിദ്യാർത്ഥികൾക്ക് ആണ് ക്ലാസുകൾ ഒരുങ്ങുന്നത്.

വീഡിയോ ചിത്രീകരിച്ച ശേഷം ഗ്രൂപ്പുകൾ തയ്യാറാക്കി സമൂഹ മാദ്ധ്യമങ്ങളായ വാട്സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അയച്ചുകൊടുക്കും. ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കൊപ്പം, ഇതര അദ്ധ്യാപകരും ക്ലാസുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളിലുണ്ട്.

ഈ മാസം പതിനഞ്ച് മുതലാണ് സംസ്ഥാനത്ത് ഭിന്നശേഷികാർക്കായുള്ള ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. വീ‌ഡിയോ ചിത്രീകരിക്കുന്നതും അദ്ധ്യാപകർ തന്നെയായിരിക്കും. സംസ്ഥാനമൊട്ടാകെ ഏഴാംക്ലാസ് വരെ 80,000 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളാണുള്ളത്.