pic

കണ്ണൂർ:കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 86 ദിവസമായി ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.നേരത്തേ ലീഗ് അംഗത്തെ കൂടെക്കൂട്ടി അവിശ്വാസത്തിലൂടെ എൽ.ഡി. എഫ് പുറത്താക്കിയ പി.കെ രാഗേഷാണ് യുഡിഎഫ് സ്ഥാനാർത്ഥി.രാഗേഷിനെ പുറത്താക്കാൻ എൽ.ഡി.എഫിന് ഒപ്പം നിന്ന ലീഗ് അംഗം ഇപ്പോൾ എൽ.ഡി.എഫിനൊപ്പമില്ല. പാർട്ടി നേതൃത്വത്തിനൊപ്പമാണ് അദ്ദേഹമിപ്പോൾ. അതിനാൽ പി.കെ രാഗേഷിനുതന്നെയാണ് വിജയസാദ്ധ്യത. എൽ.ഡി.എഫിന് 27 അംഗങ്ങളും യു.ഡി.എഫിന് 28 അംഗങ്ങളുമാണുള്ളത്.