c

തൃശൂർ: കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ തൃശൂരിൽ സ്ഥിതി അതിസങ്കീർണമായി.ഡോക്ടർമാരും നഴ്സും ഉൾപ്പെടെയുള്ള ആറ് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ സമ്പൂർണ ലോക്ക് ഡൗൺ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ഇപ്പോൾ ചികിത്സയിലുള്ള 145 പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള പലരുടെയും രോഗ ഉറവിടം അറിയില്ല. നിരവധിപേർ നിരീക്ഷണത്തിലാണ്. രോഗികളുടെ എണ്ണം കൂടിയതോടെ എട്ട് പ‍ഞ്ചായത്തുകളിലും, രണ്ട് നഗരസഭകളിലും കോർപ്പറേഷനിലെ പന്ത്രണ്ട് ഡിവിഷനുകളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ചുമട്ടുതൊഴിലാളികളായ നാലുപേർക്ക് രോഗം ബാധിച്ച കുരിയച്ചിറ സെൻട്രൽ വെയർഹൗസ് കേന്ദ്രം അതീവ ജാഗ്രതയിലാണ്. ജില്ലയിൽ കടുത്ത ജാഗ്രതവേണമെന്ന് ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടിട്ടുണ്ട്.