സാൻഫ്രാൻസിസ്കോ:- ചൈനയ്ക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും അനുകൂലമായി നുണക്കഥകളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ചിരുന്ന ഒരു ലക്ഷത്തി എഴുപതിനായിരത്തോളം ട്വിറ്റർ അക്കൗണ്ടുകൾ അടച്ചുപൂട്ടിയതായി ട്വിറ്റർ അറിയിച്ചു. ഹോങ് കോങ് പ്രതിഷേധം, കൊവിഡ്-19 രോഗബാധ, ചൈനയ്ക്ക് ലോകരാജ്യങ്ങളുടെ മുന്നിൽ വിഷമിക്കേണ്ടി വന്ന വിവിധ വിഷയങ്ങൾ ഇവയിലെല്ലാം ഭരണകൂടത്തിന് അനുകൂലമായുള്ള ജനങ്ങളെ തെറ്റി ദ്ധരിപ്പിക്കുന്ന നീളൻ ലേഖനങ്ങൾ നൽകിയതിനെ തുടർന്നാണ് നടപടിയെന്ന് ട്വിറ്റർ അധികൃതർ അറിയിച്ചു. ഇതിലൂടെ ട്വിറ്ററിന്റെ നയത്തിൽ നിന്നും വ്യതിചലിച്ചതിനാലാണ് കടുത്ത നടപടി എടുത്തത്. ട്വിറ്ററിനെ ചൈനീസ് ഭരണകൂടം ഔദ്യോഗികമായി രാജ്യത്ത് നിരോധിച്ചതാണ്. എന്നാൽ വിപിഎൻ ഉപയോഗിച്ച് നിരവധിപേർ രാജ്യത്ത് ട്വിറ്റർ ഉപയോഗിക്കുന്നുണ്ട്.
ചൈനയ്ക്ക് വേണ്ടി വാദിക്കുന്ന അക്കൗണ്ടുകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വിദേശത്ത് കഴിയുന്ന ചൈനീസ് പൗരന്മാരാണ്. പ്രധാനമായും ചൈനീസ് ഭാഷയിൽ തന്നെയാണ് ഇവരെ വിമർശിക്കുന്ന പോസ് റ്റുകൾ വരാറ്. ജനുവരിയിൽ തുടങ്ങിയ നിരവധി അക്കൗണ്ടുകളുണ്ട്. ഇവ കൊവിഡ്-19മായി ബന്ധപ്പെട്ട അസത്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നവയായിരുന്നു. സ് റ്രാൻഫോർഡ് ഇന്റർനെറ്റ് നിരീക്ഷണകേന്ദ്രം നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയതാണിത്. കൊവിഡ് പ്രതിരോധത്തിൽ ചൈനീസ് ഭരണകൂടത്തെ പ്രകീർത്തിക്കുന്നതിനൊപ്പം കുഴപ്പങ്ങൾക്കെല്ലാം കാരണമായി അമേരിക്കയെയും ഹോങ് കോങ് പ്രക്ഷോഭകരെയും കുറ്റ പ്പെടുത്തുന്ന ട്വീറ്രു കളുണ്ട്.
ഇത്തരം ട്വീറ്റു കൾ സൃഷ്ടിക്കുന്നതിന് പിന്നിൽ പ്രധാനമായും 23750 അക്കൗണ്ടുകളാണ്. 1,50,000 ട്വീറ്റുകൾ ഇവ പ്രചരിപ്പിച്ചവയുമാണ്. ട്വിറ്റർ അറിയിച്ചു. കഴിഞ്ഞവർഷം ഓഗസ് റ്റിൽ ഇത്തരം പ്രവർത്തനങ്ങൾ ചൈനയിൽ നിന്ന് തന്നെ നടത്തിയിരുന്ന 1000 അക്കൗണ്ടുകൾ ട്വിറ്റർ പൂട്ടിയിരുന്നു.
റഷ്യയ്ക്കും തുർക്കിയ്ക്കും വേണ്ടി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന പേജുകളെയും അടച്ചുപൂട്ടിയതായി ട്വിറ്റർ അറിയിച്ചു. റഷ്യയിലെ യുണൈറ്രഡ് റഷ്യ പാർട്ടിക്ക് വേണ്ടി കള് ളക്കഥകൾ മെനഞ്ഞ 1000 അക്കൗണ്ടുകൾ പൂട്ടി. തുർക്കിയിലെ ഭരണകക്ഷിയായ എകെ പാർട്ടിക്ക് വേണ്ടി നുണക്കഥകൾ പ്രചരിപ്പിച്ച 7340 അക്കൗണ്ടുകളും അടച്ചുപൂട്ടി.